സെൻസർ കുരുക്കില്‍ നിന്നും ഇതുവരെ പുറത്തു കടക്കാനാവാതെ വിജയ് ചിത്രം “ജനനായകൻ”


തമിഴ് സിനിമാസ്വാദകരും വിജയ് ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജനനായകൻ.വിജയിയുടെ കരിയറിലെ അവസാന ചിത്രമെന്ന ലേബലോടെ എത്തിയ ചിത്രത്തിന് പക്ഷേ സെൻസർ കുരുക്കില്‍ നിന്നും ഇതുവരെ പുറത്തു കടക്കാനായിട്ടില്ല.അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസ് വൈകുകയാണ്.


ജനനായകനോടുള്ള സെൻസർ ബോർഡിന്റെ കടുംപിടിത്തത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് നടൻ മൻസൂർ അലി ഖാൻ.വസ്തുതാ വിരുദ്ധമായി ചിത്രീകരിച്ച കശ്മീർ ഫയല്‍സിനും കേരള സ്റ്റേറിക്കും സുഗമമായി സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

online news portal

അതേസമയം, വിജയ് ചിത്രത്തെ എന്തിന് ലക്ഷ്യം വയ്ക്കുന്നുവെന്ന് മൻസൂർ അലി ഖാൻ ചോദിച്ചു.ജനനായകനോട് കാണിക്കുന്ന ഈ വിവേചനം അംഗീകരിക്കാനാവില്ലെന്നും നടൻ പറയുന്നു. തന്റെ പുതിയ പടത്തിന്റെ പ്രസ്മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മൻസൂർ



Sharing is Caring