സെക്രട്ടേറിയറ്റിൽ നിന്ന് ആക്രി കടത്തിയ താൽക്കാലിക ജീവനക്കാരനെ പുറത്താക്കി. കഴിഞ്ഞ മൂന്നു വർഷമായി ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ബിനു അനധികൃതമായി ലക്ഷങ്ങൾ വിലയുള്ള ആക്രി കടത്തുകയായിരുന്നു.
ഇതിനിടയിലാണ് താൽക്കാലിക ജീവനക്കാരനെ പുറത്താക്കുന്നത്. ബിനു ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയായിരുന്നു ആക്രി കടത്ത്. ഇല്ലാത്ത കരാർ ഉണ്ടെന്ന് കാണിച്ച് മുത്തുവേൽ എന്നയാളുടെ പേരിലായിരുന്നു ഉത്തരവ്. അങ്ങനെയൊരു കരാറെ ഇല്ലെന്ന് മുത്തുവേൽ റിപ്പോർട്ടിനോട് വെളിപ്പെടുത്തിയിരുന്നു.

മൂന്നോ നാലോ ലോഡ് കൊണ്ടുപോകാനുള്ള പാസ്സിന്റെ മറവിലാണ് ഒരു കണക്കുമില്ലാതെ ആക്രിക്കടത്ത് നടന്നത്. പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ ഉത്തരവോട് കൂടിയാണ് പേപ്പര്‍ അടക്കമുള്ള പാഴ്‌വസ്തുക്കള്‍ കൊണ്ടുപോകുന്നതെങ്കിലും ഒരു രൂപ പോലും അടക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു













