സൂപ്പർ കപ്പില്‍ ഗ്രൂപ്പ് സി യിലെ ആദ്യമത്സരത്തില്‍ ഗോകുലം കേരള എഫ് സി ഇന്ന് പഞ്ചാബ് എഫ് സിയെ നേരിടും. വൈകിട്ട് 4:30 നു ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
പുതിയ സ്പാനിഷ് പരിശീലകനു കീഴില്‍ ഒരു മാസത്തോളമായി ടീം പരിശീലനം നടത്തിവരുന്നുണ്ട്. സീസണില്‍ ആദ്യം ടീം കൊല്‍ക്കത്തയില്‍ വച്ചു നടന്ന ഐ എഫ് എ ഷീല്‍ഡില്‍ പങ്കെടുത്തിരുന്നു. അടിമുടി മാറ്റത്തോടെയാണ് ഗോകുലം സൂപ്പർ കപ്പ് മത്സരത്തിനിറങ്ങുന്നത്. സ്പാനിഷ് പരിശീലകൻ ജോസ് ഹേവിയക്ക് കീഴില്‍ അഞ്ചു സ്പാനിഷ് താരങ്ങള്‍ക്കൊപ്പം 9 മലയാളി താരങ്ങളും ഉള്‍പ്പെടെ 27 അംഗ സ്‌ക്വാഡാണ് ടൂർണമെന്റില്‍ പങ്കെടുക്കുന്നത്.

മുന്നേറ്റത്തില്‍ ഏറ്റവുമൊടുവിലായി ആല്‍ബർട്ടോ ടോറസാണ് (സ്പെയിൻ) ടീമിലെത്തിയത്. കോഴിക്കോട് സ്വദേശി ഷിബിൻ രാജ് ആണ് ടീം ക്യാപ്റ്റൻ. ഇന്ത്യൻ ഫുട്ബോള്‍ യൂട്യൂബ് ചാനലില്‍ മത്സരം തത്സമയം കാണാവുന്നതാണ്.നവംബർ 2 ന് ബെംഗളൂരു എഫ് സിയെയും, 5 നു മുഹമ്മദൻ എസ് സി യെയും ടീം അടുത്ത മത്സരങ്ങളില്‍ നേരിടും.
“ഓരോ ട്രെയിനിങ് കഴിയുമ്ബോളും ടീം മികച്ചു വരുന്നുണ്ട്. ഈ ടൂര്നമെന്റ് തീർച്ചയായും ടീമിന് എളുപ്പമുള്ളതാകില്ല, അതുകൊണ്ട് തന്നെ ടീമിന് ഐലീഗിനു മുൻപ് കിട്ടാവുന്നതില്‍ മികച്ച പ്രീ സീസണ്‍ ആണ് അവർക്ക് കിട്ടാൻ പോവുന്നത്” എന്ന് ടീം ഹെഡ് കോച്ച് ജോസ് ഹെവിയാ അഭിപ്രായപ്പെട്ടു.













