ന്യൂഡല്‍ഹി: വായ്പയെടുത്തശേഷം മനഃപൂര്‍വം തിരിച്ചടയ്ക്കാത്തവരുടെ പട്ടിക പുറത്തുവിടണമെന്നുള്ള സുപ്രീംകോടതി വിധിയോട് അനാദരവു കാണിച്ചതിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
അമ്പതുകോടിയും അതിനു മുകളിലും വായ്പയെടുത്തതിനുശേഷം തിരിച്ചടയ്ക്കാത്തവരുടെ പേര് പുറത്തുവിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിവിധി അനുസരിച്ച് പട്ടിക പുറത്തുവിടുന്നതില്‍ വീഴ്ചവരുത്തിയതിന് നടപടി എടുക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കില്‍ വിശദമാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. സുപ്രീംകോടതി ഉത്തരവ് ആര്‍.ബി.ഐ. പാലിക്കാത്തതില്‍ നിരാശയുണ്ടെന്ന് കമ്മിഷന്‍ അറിയിച്ചു.

കിട്ടാക്കടം സംബന്ധിച്ചുള്ള ആര്‍.ബി.ഐ. മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ കത്ത് പരസ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം, ആര്‍.ബി.ഐ. എന്നിവയോട് കമ്മിഷന്‍ ആവശ്യപ്പെട്ടു.













