സീദ്ദിഖ് കാപ്പന് ആശ്വാസം; അറസ്റ്റിന് കാരണമായ കുറ്റം ഒഴിവാക്കി കോടതി


ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ഒഴിവാക്കി കോടതി.
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇദ്ദേഹത്തിനൊപ്പം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തര്‍ എന്നിവരുടെ അറസ്റ്റിന് കാരണമായ കുറ്റമാണ് മഥുര കോടതി ഒഴിവാക്കിയത്. കുറ്റം ചുമത്തിയതിന് തെളിവുകള്‍ ആറു മാസത്തിനുള്ളില്‍ കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസ് പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.


ഹത്രാസില്‍ കൂട്ടമാനംഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിക്കാന്‍ പോകവെയാണ് സിദ്ദിഖ് കാപ്പനെയും മറ്റു മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ ഒക്ടോബര്‍ 5നായിരുന്നു അറസ്റ്റ്. സിദ്ദീഖ് കാപ്പന് പുറെ അതീഖ് റഹ്മാന്‍, ആലം, മസൂദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. യുഎപിഎ നിയമപ്രകാരം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തി 7 മുതല്‍ ഇവര്‍ ജയിലില്‍ ആയിരുന്നു.

online news portal

അതേസമയം, സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ 22ന് കോടതി പരിഗണിക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ണായക നടപടി. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് കാപ്പന്‍ വീണ്ടും ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. യാതൊരു തെളിവുകളും ഇല്ലാതെയാണ് തന്നെ കേസില്‍ പെടുത്തിയതെന്നും കാപ്പന്‍ ആരോപിച്ചു



Sharing is Caring