സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ


മോ​തി​ഹാ​രി: സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് പ​ണം ത​ട്ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ബി​ഹാ​റി​ലെ മോ​തി​ഹാ​രി​യി​ലാ​ണ് സം​ഭ​വം. സി​ബി ഐ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി പേ​രി​ല്‍ നി​ന്നാ​യി ഇ​യാ​ള്‍ പ​ണം ത​ട്ടി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.


25കാ​ര​നാ​യ പ്ര​തി അ​മോ​ല്‍ കു​മാ​ര്‍ എ​ന്ന പേ​രി​ലാ​ണ് മ​റ്റു​ള്ള​വ​രെ പ​രി​ച​യ​പ്പെ​ട്ട​ത്. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഐ​ഡ​ന്റി​റ്റി കാ​ര്‍​ഡ്, വ്യാ​ജ സീ​ല്‍, അ​ഞ്ച് ല​ക്ഷം രൂ​പ എ​ന്നി​വ ക​ണ്ടെ​ത്തി.

online news portal

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി​പേ​രെ ഇ​യാ​ള്‍ ക​ബ​ളി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കേ​സെ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​യാ​ള്‍ നി​ര​വ​ധി പേ​രി​ല്‍ നി​ന്നും പ​ണം ത​ട്ടി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.



Sharing is Caring