സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.തിരുവനന്തപുരം മേഖല മികച്ച നേട്ടമാണ് കൈവരിച്ചത്. 99. 91 ശതമാനമാണ് വിജയം.results.cbse.nic.in , cbse.gov.in എന്നി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം.

ഇത്തവണ 16ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇന്റേണല്‍ അസസ്‌മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *