സിഖ് കൂട്ടക്കൊല ; ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സജ്ജന്‍ കുമാര്‍ ഇന്ന് കീഴടങ്ങും

ന്യൂഡല്‍ഹി : സിഖ് കൂട്ടക്കൊലക്കേസില്‍ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയില്‍ കീഴടങ്ങും. നേരത്തെ കീഴടങ്ങാന്‍ ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

അതേസമയം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരെ സജ്ജന്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന 1984 ലെ സിഖ് വിരുദ്ധ കലാപകേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഈ നടപടിയാണ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലായിരുന്നു വിധി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *