ബെര്‍ലിന്‍: കോവിഡ് ബാധയില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടതോടെ, ദിവസങ്ങള്‍ മുന്‍പ് പ്രഖ്യാപിച്ച ഇളവുകള്‍ പിന്‍വലിക്കാനൊരുങ്ങി ജര്‍മനി. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വ്യക്തമാക്കിയതോടെയാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചേക്കുമെന്ന സൂചനകള്‍ വന്നത്.
നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതും ഫുട്ബോള്‍ മത്സരങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. 1,70,000ലേറെപ്പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധയുള്ളത്. 7,400ലേറെപ്പേര്‍ ഇവിടെ മരണപ്പെടുകയും ചെയ്തു.