സര്‍വകക്ഷി യോഗം ബഹിഷ്കരിച്ചത് യുഡിഎഫ് മുന്‍കൂട്ടി നിശ്ചയിച്ച നാടകമെന്ന് പി ജയരാജന്‍


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്ന് മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ വിളിച്ച സര്‍വകക്ഷി യോഗം യുഡിഎഫ് ബഹിഷ്കരിച്ചത് മുന്‍കൂട്ടി നിശ്ചയിച്ച നാടകമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍.


സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ എംഎല്‍എമാരെ വിളിച്ചില്ലെന്നും വേദിയില്‍ എംപി കെ.കെ. രാഗേഷിനെ ഇരുത്തിയ നടപടി ശരിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് യോഗം ബഹിഷ്കരിച്ചത്.




Sharing is Caring