സര്‍വകക്ഷി യോഗം: കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വകക്ഷി യോഗം പുരോഗമിക്കുന്നു. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുതി തയാറാക്കിയ കുറിപ്പ് യോഗത്തില്‍ വായിച്ചു കൊണ്ടാണ് മുഖ്യമന്ത്രി നിലപാടറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വിശ്വാസികളെ അപമാനിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ആരോപിച്ചു.


അതേസമയം, വിധിനടപ്പാക്കുന്നതിന് സാവകാശം തേടുകയാണ് സര്‍ക്കാര്‍ വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. വിവിധ കക്ഷികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.സി.ജോര്‍ജ്, മുസ്‌ലിം ലീഗ് നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
എന്നാല്‍ വിട്ടുവീഴ്ച വേണമെന്ന പരസ്യ നിലപാട് സ്വീകരിച്ച നിയമ മന്ത്രി എ.കെ.ബാലനെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല. പന്തളം രാജകുടുംബവും വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറല്ലെന്ന നിലപാടില്‍ തന്നെയാണ്.




Sharing is Caring