സമ്മേളനവേദിയില്‍ പ്രതിഷേധം നടത്തിയ അധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച്‌ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി


ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ജനതാ ദര്‍ബാര്‍ സമ്മേളനം നടക്കുമ്ബോള്‍ അതിക്രമിച്ച്‌ കടന്ന് പ്രതിഷേധിച്ച അധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച്‌ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് ഉത്തരവിട്ടു.സ്‌കൂള്‍ അധ്യാപികയായ ഉത്തര ബഹുഗുണയാണ് ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ പ്രതിഷേധം നടത്തിയത്. ഒറ്റപ്പെട്ട സ്ഥലത്താണ് ജോലിയെന്നും അവിടെ നിന്നും സ്ഥലംമാറ്റം ആവസ്യമാണെന്നും കാണിച്ചായിരുന്നു ഇത്തരത്തില്‍ പ്രതിഷേധം. 25 വര്‍ഷങ്ങളായി ഇത്തരത്തില്‍ നിയമിക്കുന്നതെന്നും ഉത്തര പറഞ്ഞു.


മോശം പദപ്രയോഗം നടത്തിയെന്നും മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാണിച്ച്‌ സംഭവം നടന്ന വ്യാഴാഴ്ച തന്നെ ഇവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങളില്‍ റാവത്തും ബഹുഗുണയും തമ്മിലുള്ള വാദപ്രതിവാദം കേള്‍ക്കാം. സ്ഥലം മാറ്റം വേണമെന്ന അധ്യാപികയുടെ ആവശ്യം മുഖ്യമന്ത്രി നിരസിച്ചു. അധ്യാപിക തര്‍ക്കിക്കാന്‍ തുടങ്ങി. അതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി അധ്യാപികയെ ഉടന്‍ സസ്പന്റ് ചെയ്യാനും പൊലിസ് കസ്റ്റഡിയിലെടുക്കാനും ഉത്തരവിടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് തന്നെ അധ്യാപികയെ പൊലീസ് വിട്ടയച്ചു.




Sharing is Caring