സഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രി; സ്പീക്കര്‍ക്ക് കുറിപ്പ് കൈമാറുന്നത് കണ്ടു: രമേശ് ചെന്നിത്തല


തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.സഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല പറഞ്ഞു. സഭ നടത്തരുതെന്ന് പറഞ്ഞ് മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് കൈമാറുന്നത് കണ്ടു. ഇതേത്തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്താന്‍ തീരുമാനിച്ചത്. മന്ത്രി കെ.ടി ജലീലിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി സഭ തടസപ്പെടുത്തിയത്. മുഖ്യമന്ത്രി പെരുമാറിയത് പാര്‍ട്ടി സെക്രട്ടറിയെ പോലെയെന്നും ചെന്നിത്തല പറഞ്ഞു.




Sharing is Caring