സഭയില്‍ അഞ്ചു മിനിറ്റ് വൈകി ; ബ്രിട്ടീഷ് മന്ത്രി രാജി വെച്ചു


ബ്രിട്ടന്‍: പാര്‍ലമെന്റ് ചര്‍ച്ചയില്‍ വൈകിയെത്തിയതിന് ബ്രിട്ടീഷ് മന്ത്രി ലോര്‍ഡ് മൈക്കിള്‍ ബേറ്റസ് രാജിവച്ചു. ബ്രിട്ടന്റെ അന്താരാഷ്ട്ര വികസനകാര്യ മന്ത്രിയാണ് രാജി വച്ചത്. അഞ്ച് മിനിട്ടു മാത്രമാണു താമസിച്ചതെങ്കിലും സംഭവിച്ചത് വലിയ വീഴ്ചയാണെന്ന് പറഞ്ഞ് അദ്ദേഹം സ്വയം കുറ്റം ഏറ്റുപറയുകയായിരുന്നു.


പാര്‍ലമെന്റ് അംഗമെന്ന നിലയിലുള്ള അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ഇത്തരമൊരു വീഴ്ച ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വലിയ വീഴ്ച ഉണ്ടായിരിക്കുന്നു. ചര്‍ച്ചയില്‍ ഉത്തരം നല്‍കേണ്ട താന്‍ സീറ്റില്‍ ഇല്ലാതിരുന്നതു ലജ്ജാകരമാണ്. അതിനാല്‍ പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിക്കുന്നു. ഒപ്പം ക്ഷമയും ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.




Sharing is Caring