‘ സത്യം മാത്രമേ ബോധിപ്പിക്കൂ’. ചിത്രം നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും


ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ സത്യം മാത്രമേ ബോധിപ്പിക്കൂ’. ചിത്രം നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.. സാഗര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സാഗര്‍ തന്നെയാണ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.


ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അജേഷ് ആനന്ദാണ്. ഒരു ഐപിഎസ് ഉദ്യോഗസ്ഥനായിട്ടാണ് ധ്യാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സുധീഷ്, ജോണി ആന്റണി, അംബിക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സ്മൃതി സിനിമാസിന്റെ ബാനറില്‍ ബാലമുരളിയാണ് നിര്‍മാണം

online news portal



Sharing is Caring