സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് കോഹ്ലി; ഏകദിന ക്രിക്കറ്റില്‍ 11,000 റൺ കടന്നു

‌മാഞ്ചസ‌്റ്റര്‍> വിരാട‌് കോഹ‌്‌ലി ഏകദിന ക്രിക്കറ്റില്‍ 11,000 റണ്ണും കടന്ന‌് കുതിക്കുകയാണ‌്. പാകിസ്ഥാനെതിരായ മത്സരത്തില്‍ 57 റണ്‍ തികച്ചതോടെയാണ‌് കോഹ‌്‌ലി 11,000 റണ്‍ പൂര്‍ത്തിയാക്കിയത‌്. 222 ഇന്നിങ‌്സുകളില്‍നിന്നാണ‌് ഈ നേട്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലായിരുന്നു റെക്കേ‌ാഡ‌്. സച്ചിന്‍ 276 ഇന്നിങ‌്സിലാണ‌് 11,000 റണ്‍ പൂര്‍ത്തിയാക്കിയത‌്.റണ്ണടിയില്‍ നിലവില്‍ കളിക്കുന്ന ഒരു കളിക്കാരനും കോഹ‌്‌ലിക്ക‌് മുമ്ബിലില്ല. വിരമിച്ച എട്ട‌് കളിക്കാരാണ‌് മുമ്ബില്‍. 18,426 റണ്ണുമായി സച്ചിനാണ‌് പട്ടികയില്‍ ആദ്യം. 11,363 റണ്ണുള്ള മുന്‍ ക്യാപ‌്റ്റന്‍ സൗരവ‌് ഗാംഗുലിയാണ‌് കോഹ‌്‌ലിക്ക‌് തൊട്ടുമുന്നില്‍. 175 ഇന്നിങ‌്സുകളിലാണ‌് കോഹ‌്‌ലി 8000 റണ്‍ തികച്ചത‌്. തുടര്‍ന്നുള്ള 19 ഇന്നിങ‌്സിനുള്ളില്‍ 9000 റണ്‍ പൂര്‍ത്തിയാക്കി. 11 ഇന്നിങ‌്സില്‍ 10,000, ശേഷമുള്ള 17 ഇന്നിങ‌്സില്‍ 11,000 റണ്ണും തികച്ചു.

ഏറ്റവും കുറവ‌് ഇന്നിങ‌്സുകളില്‍ 10,000 റണ്‍ തികച്ചവര്‍
കോഹ‌്‌ലി (222)
സച്ചിന്‍ (276)
റിക്കി പോണ്ടിങ‌് (286)
സൗരവ‌് ഗാംഗുലി (288)
ജാക്ക‌് കാലിസ‌് (293)

Spread the love

Leave a Reply

Your email address will not be published. Required fields are marked *