സംസ്ഥാനത്ത് 7 ദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത


സംസ്ഥാനത്ത് 7 ദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.കാലാവസ്ഥ വകുപ്പ് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്


കേരള – കര്‍ണാടക- തീരങ്ങളില്‍ തുടരുന്ന മത്സ്യ ബന്ധന വിലക്ക് നിലനില്‍ക്കുന്നു.കേരള – കര്‍ണാടക- തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.




Sharing is Caring