സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂടും : അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്കിൽ വർദ്ധനവുണ്ടായേക്കാമെന്ന് സൂചന നൽകി വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർദ്ധിപ്പിക്കാതെ മുന്നോട്ട് പോവാനാവില്ല. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. ബോർഡിന്റെ നിലനിൽപ്പ് കൂടി നോക്കേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.


മുഖ്യമന്ത്രി ദുബായിൽ നിന്ന് മടങ്ങിയെത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. 5 പദ്ധതികൾ ഇക്കൊല്ലം ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ താൽക്കാലമില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

online news portal

വൈദ്യുത നിരക്കിൽ ഒരു രൂപ മുതൽ ഒന്നര രൂപ വരെ വർദ്ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ. അടുത്ത അഞ്ചുവർഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റീഷൻ ഇന്ന് റെഗുലേറ്ററി കമ്മീഷന് സമർപ്പിക്കും.



Sharing is Caring