സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾ പ്രവർത്തനം തുടങ്ങി


സംസ്ഥാനത്ത് ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കാൻ അനുമതി ലഭിച്ചതിനെ തുടർന്ന് ഇന്ന് മുതൽ പ്രവർത്തനം തുടങ്ങി.മുടി വെട്ടുന്നതിന് മാത്രമാണ് അനുമതി. സ്ഥാപനങ്ങളിൽ എയർ കണ്ടീഷൻ ഉപയോഗിക്കരുത്. ഉപഭോക്താക്കൾക്കായി ഒരേ ടവൽ ഉപോയഗിക്കരുത്.എല്ലാം നിർദ്ദേശങ്ങളും, മുൻ കരുതലകളും പാലിച്ച് കൊണ്ടാണ് ബാർബർ ഷോപ്പുകൾ പ്രവർത്തിക്കുന്നത്. ഷോപ്പിൽ വരുന്നവരുടെ ഫോൺ നമ്പർ മേൽവിലാസം എന്നിവ രേഖപ്പെടുത്തുന്നുണ്ട്.


ബാർബർ ഷോപ്പിൽ ശ്രദ്ധിക്കാൻ


* പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്കു സേവനം നൽകരുത് ∙ 

*ജീവനക്കാരും കടയിലെത്തുന്നവരും മാസ്ക് ധരിക്കണം

 *ഓരോരുത്തരെയും പരിചരിച്ചശേഷം കൈകൾ സോപ്പിട്ടോ, സാനിറ്റൈസർ ഉപയോഗിച്ചോ കഴുകണം

*ഉപയോഗിക്കേണ്ട തുണി, ടവൽ തുടങ്ങിയവ  സ്വയം കൊണ്ടുവരുന്ന രീതി പ്രോത്സാഹിപ്പിക്കണം

*എസി പാടില്ല∙ ഒരേ സമയം 2 പേരിൽ കൂടുതൽ  പാടില്ല

*ഓരോ ഉപയോഗ ശേഷവും പ്രതലം, കസേര  , ഉപകരണങ്ങൾ തുടങ്ങിയവ അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കണം

*ഫോൺ വഴി മുൻകൂട്ടി അറിയിച്ച് സമയക്രമം ഉറപ്പാക്കാം

*ആവശ്യക്കാർ സ്ഥാപനത്തിൽ കയറുന്നതിനു മുൻപും ശേഷവും കൈകഴുകുകയോ സാനിറ്റൈസർ ഉയോഗിക്കുകയോ ചെയ്തെന്ന് ഉറപ്പാക്കണം

*കസേരകൾ തമ്മിൽ ഒരു മീറ്റർ അകലം വേണം

 



Sharing is Caring