സംസ്ഥാനത്ത് എം പോക്സിന്റെ പുതിയവകഭേദം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്ക് വ്യാപന ശേഷി കൂടിയ ക്ലേഡ് 1 ബി വകഭേദമാണ് സ്ഥിരീകരിച്ചത്.പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ദുബായില്‍ നിന്നെത്തിയ മുപ്പത്തിയെട്ടുകാരനായ മലപ്പുറം സ്വദേശിക്ക് സെപ്റ്റംബര്‍ 18-നാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് രോഗി.
പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വകഭേദം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്. രാജ്യാന്തര തലത്തില്‍ എംപോക്‌സ് 2 എന്ന വകഭേദമാണ് ഏറ്റവും കൂടുതലുള്ളത്. ഇന്ത്യയില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തതും എംപോക്‌സ് 2 ആണ്. കൊവിഡ് പോലെ വായുവില്‍ കൂടി പകരുന്ന തരത്തിലേക്ക് മാറാന്‍ ഉള്ള സാധ്യതകളേറെയാണ്.

\













