തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 രോഗം ബാധിച്ച് 32 പേര് ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന്റെ പുറത്തു നിന്നാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്നു പേര്‍ക്കും കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ ചികിത്സയിലുള്ളവരില്‍ 11 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. ചെന്നൈ- ആറ്, മഹാരാഷ്ട്ര-നാല്, നിസാമുദീന്‍-രണ്ട്. സമ്ബര്‍ക്കത്തിലൂടെ ഒമ്ബത് പേര്‍ക്ക് രോഗം ബാധിച്ചു. ഇവരില്‍ ആറു പേര് വയനാട്ടിലാണ്. ചെന്നൈയില്‍നിന്ന് വന്ന ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേര്, സഹ ഡ്രൈവറുടെ മകന്, സമ്ബര്ക്കത്തില്വന്ന മറ്റ് രണ്ടു പേര് എന്നിവര്‍ക്കാണ് രോഗം. വയനാടിന് പുറത്ത് സമ്ബര്‍ക്കത്തില്‍ രോഗബാധയുണ്ടായ മൂന്നു പേരും ഗള്‍ഫില്‍നിന്ന് വന്നവരുടെ ഉറ്റവരാണ്.

ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. നിലവില്‍ 31,616 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 31,143 പേര് വീടുകളിലും 473 പേര് ആശുപത്രിയിലുമാണുള്ളത്. ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധിച്ച സാമ്ബിളുകളില്‍ 37,727 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തിലുള്ള 3894 സാമ്ബിളുകളും നെഗറ്റീവാണ്.













