സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചതിരിഞ്ഞ് മഴയ്‌ക്കൊപ്പം കനത്ത ഇടിയും മിന്നലും ഉണ്ടായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ ഉള്ളത്.


ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്ത് മണിവരെയാണ് കനത്ത ഇടിമിന്നലിന് സാധ്യത എന്നാണ് മുന്നറിയിപ്പില്‍ ഉള്ളത്. അതേസമയം ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്.


തിങ്കളാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



Sharing is Caring