തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിംഗില്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന് ബെഞ്ചിനെയാണ് സമീപിക്കുക. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബഞ്ചിനെ സമീപിക്കുക. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
സിബിഐ അന്വേഷണത്തെ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. ഉന്നത രാഷ്ട്രീയ നേതാക്കള്‍ അണികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതിന് അറുതി വരണമെന്നും ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ട് വരേണ്ടതുണ്ടെന്നും കോടതി ഉത്തരവിട്ടിരുന്നു. പോലീസിന്റെ കൈകള്‍ ബന്ധിക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴത്തെ അന്വേഷണമെന്നും ജസ്റ്റീസ് കെമാല്‍ പാഷ നിശിത വിമര്‍ശനം ഉന്നയിച്ചിരുന്നു.














