ശ്രീമൂലനഗരം: പ്രളയജലം ഇറങ്ങിയ ശേഷം ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങിയ നാലു പേരും ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ഒരാളും ഉള്‍പ്പെടെ അഞ്ചുപേര്‍ ശ്രീമൂലനഗരം പഞ്ചായത്തില്‍ ഇന്നലെ മരിച്ചു.
തൃക്കണിക്കാവ് ഏത്താപ്പള്ളി എ.കെ മോഹനന്(55). വെള്ളാരപ്പള്ളി പൂനമടം മോഹനന്റെ ഭാര്യ ലത(52). ചൊവ്വര തേയ്ക്കാനത്ത് ഏല്യ തോമസ്(80). തമിഴ്നാട് തേനി സ്വദേശി ആനന്ദന്(35). മുണ്ടേമ്പിള്ളി വീട്ടില്‍ പരീതിന്റെ മകന് അബ്ദുള്‍ റഹ്മാന്(68). എന്നിവരാണ് മരിച്ചത്.

വെള്ളം കയറിയ വീട് ശുചീകരിക്കുന്നതിനിടെയാണ് മോഹനന് മരിച്ചത്. ലത വീട് ശുചീകരിക്കുന്നതിനിടെ ചെളിയില്‍ തെന്നിവീണ് മരിക്കുകയായിരുന്നു.
ഏല്യ വടിനു സമീപത്തെ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് മരിച്ചു.
കൊണ്ടോട്ടിയില്‍ വെള്ളം കയറിയ വീട്ടിലെ കിണര്‍ ശുചീകരിക്കുന്നതിനിടയിലായിരുന്ന ആനന്ദന്റെ മരണം.
പെരുമ്പാവൂര്‍ അരക്കപ്പെട്ടി ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ റഹ്മാനു നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം നടത്തി.
വസ്ത്രങ്ങള്‍ തേയ്ക്കുന്ന പണി ചെയ്യുന്ന ആനന്ദന് കൈപ്പട്ടൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയില്‍. മോഹനന്റെയും ലതയുടെയും സംസ്കാരം നടത്തി. ഏല്യയുടെ സംസ്കാരം ഇന്നു നാലിനു ചോവ്വര സെന്റ് മേരിസ് പള്ളിയില്‍.













