ശ്രീദേവിയുടേത് കൊലപാതകമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി


ന്യൂഡല്‍ഹി: നടി ശ്രീദേവിയുടേത് കൊലപാതകമാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ശ്രീദേവി ഒരിക്കലും മദ്യം തൊടില്ലെന്നും ഇത് നിര്‍ബന്ധിപ്പിച്ച്‌ കഴിപ്പിച്ചതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ശ്രീദേവിയെന്നും അവരൊരിക്കലും മദ്യപിക്കില്ലെന്നും സ്വാമി പറഞ്ഞു. ആരെങ്കിലും ശ്വാസംമുട്ടിക്കാതെയും തള്ളിയിടാതെയോ ഒരാള്‍ ബാത്ടബ്ബില്‍ മുങ്ങി മരിക്കുന്നത് വളരെ പ്രയാസകരമാണ്.


ദുബൈയിലെ പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി കാത്തിരിക്കുക. മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ സ്ഥിരതയില്ല. അവര്‍ ഒരിക്കലും മദ്യപിക്കില്ല. മദ്യം എങ്ങനെ അവരുടെ ശരീരത്തിലെത്തി. റൂമിലെ സി.സി.ടി.വിക്ക് എന്ത് സംഭവിച്ചു? ഡോക്ടര്‍മാര്‍ പെട്ടെന്നുതന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട് അവര്‍ക്ക് ഹൃദയാഘാതം വന്നതായി പറയുന്നു^ സ്വാമി പറഞ്ഞു. സിനിമ നടിമാരും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമുമായുള്ള ബന്ധത്തെക്കുറിച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.


ശ്രീദേവി കല്യാണച്ചടങ്ങിനിടെ മദ്യപിച്ചെന്ന വാര്‍ത്ത രാജ്യസഭാംഗമായ അമര്‍ സിംഗ് ഇന്നലെ നിഷേധിച്ചിരുന്നു. ശ്രീദേവി മദ്യപിക്കില്ലെന്നും വൈന്‍ കഴിച്ചിരിക്കാനാണ് സാധ്യതയെന്നും അവര്‍ പറഞ്ഞിരുന്നു. ആരോഗ്യമുള്ളവര്‍ അബദ്ധത്തില്‍ ബാത്ത് ടബുകളില്‍ മുങ്ങില്ലെന്ന് എഴുത്തുകാരി തസ്ലീമ നസ്രീന്‍ അഭിപ്രായപ്പെട്ടിരുന്നു.



Sharing is Caring