ശിവഗിരി: 86ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ശിവഗിരിയില്‍ പുരോഗമിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്നും കൂടുതല്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഈ വര്‍ഷം ശിവഗിരിയില്‍ ഒരുക്കിയിരിക്കുന്നത്. 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള താത്കാലിക അദാന പന്തലാണ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നു. ഒരേ സമയം 30,000ല്‍ അധികം ആളുകള്‍ക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയില്‍ ആണ് ഇത് സജ്ജമാക്കുന്നത്. കൂടാതെ ശുചീകരണത്തിനും പാചകത്തിനുമായി പ്രത്യേക സംവിധാനങ്ങളും ഒരുങ്ങി വരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുന്നതിനു 30ല്‍ പരം കമ്മിറ്റികളുടെ രണ്ടാം ഘട്ട മീറ്റിംഗുകള്‍ ഈ ആഴ്ച നടക്കും.
ജില്ലകളുടെ അദ്ധ്യക്ഷതയിലുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രണ്ടാം ഘട്ട മീറ്റിംഗ് 22ന് നടക്കുതാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ശിവഗിരിയും പരിസരങ്ങളും കര്‍ശനമായ ഗ്രീന്‍ പ്രോട്ടോകോള്‍ വ്യവസ്ഥകള്‍ ബാധകം ആയിരിക്കും. ആധുനികവും അതിവിപുലവുമായ ശബ്ദ-വെളിച്ച സംവിധാനങ്ങളും തയ്യാറായി വരുന്നു.

ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രത്യേക സവിശേഷത അറിവിന്റെ തീര്‍ത്ഥാടനമായ ശിവഗിരി തീര്ത്ഥാടനത്തിനെ ആരോഗ്യത്തിന്റെ കൂടി തീര്‍ത്ഥാടനം ആക്കി മാറ്റുക എന്നതാണ്. ഈ ലക്ഷ്യത്തോടെ ദേശിയ തലത്തിലെ 5 കായിക മത്സരങ്ങളുടെ സംസ്ഥാന മതസരങ്ങള്‍ നടുന്നു വരുന്നു.
ശിവഗിരി തീര്‍ത്ഥാടന വോളികപ്പില് കേരള പൊലീസ്, കെ.എസ്.ഇ.ബി, എം.ജി യൂണിവേഴ്സിറ്റി തുടങ്ങി വിവിധ യൂണിവേഴ്സിറ്റികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത മത്സരത്തില്‍ പ്രഥമ ശിവഗിരി വോളികപ്പ് എം.ജി യൂണിവേഴ്സിറ്റി സ്വന്തമാക്കി.
ശിവഗിരി കബഡി കപ്പ്, ഷട്ടില്‍ ബാഡ്മിന്റ കപ്പ്, ഫുട്ബോള്‍ കപ്പ്, ചെസ്സ് കപ്പ് മത്സരങ്ങള്‍ ഡിസംബര്‍ 14,16 തീയതികളില്‍ നടക്കും. സാഹിത്യ മത്സരങ്ങള്‍ വിവിധ സോണുകളില്‍ ആയി നടു വരുന്നു. സാഹിത്യ മത്സരങ്ങളുടെ ഫൈനല്‍ ഡിസംബര്‍ 29ന് ശിവഗിരിയില്‍ വച്ച് നടക്കും. തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള താമസ സൗകര്യങ്ങള്‍ക് 9447344226 എന്ന നമ്ബറില്‍ ബന്ധപ്പെടേണ്ടതാണ്.













