ശസ്ത്രക്രിയ പിഴവുകൾ ഒഴിവാക്കാൻ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്


ആവർത്തിക്കുന്ന ശസ്ത്രക്രിയ പിഴവുകൾ ഒഴിവാക്കാൻ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികളെ ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണം. ഓപ്പറേഷൻ തിയറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം. തുടങ്ങിയവയാണ് മാർഗരേഖയിലുള്ളത്.ശസ്ത്രക്രിയ ഉപകരണങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്നും ആരോ​ഗ്യവകുപ്പിന്റെ മാർഗരേഖയിൽ പറയുന്നു.


നശിപ്പിക്കുന്ന വസ്തുക്കളുടെയും കണക്ക് കൃത്യമായി സൂക്ഷിക്കണം. വൈറ്റ് ബോർഡിൽ രേഖപ്പെടുത്തിയിരിക്കണം എന്നുള്ളത് കൃത്യമായി തന്നെ ഈ മാർഗ്ഗരേഖയിൽ പറയുന്നുണ്ട്. ശസ്ത്രക്രിയ പിഴവുകൾ അടിക്കിടെ ഉണ്ടാകുന്ന ഒരു സാഹചര്യം സംസ്ഥാനത്തുണ്ട്.നിലവിൽ ഒരു പ്രോട്ടോകോൾ ഉണ്ട്. ഇത് പുതുക്കിയാണ് പുതിയ മാർ​ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ഓപ്പറേഷന് മുമ്പ് കേസ് റെക്കോർഡ് പൂർത്തിയാക്കിയിരിക്കണം. ഓപ്പറേറ്റീവ് ലിസ്റ്റിൽ വാർഡ് ഡോക്ടറും അതുപോലെ തന്നെ നഴ്സിംഗ് ഇൻചാർജും പരിശോധിച്ച കൃത്യമായി ഒപ്പ് ഇട്ടിരിക്കണമെന്നും നിർദേശിക്കുന്നു.




Sharing is Caring