ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ കൂടുതൽ ഉന്നതർ. രാഷ്ട്രീയ നേതാക്കൾക്കും പൊലീസ് ഉന്നതർക്കും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പം വ്യക്തമാകുന്ന ഫോൺരേഖകൾ എസ്ഐടിക്ക് ലഭിച്ചു. പണമിടപാട് രേഖകളും യാത്രാവിവരങ്ങളും പോറ്റി സൂക്ഷിച്ചിരുന്നത് ഫോണിലാണ്.
കൊടിമര പുനപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരമെന്ന് രേഖകൾ.കൊടിമരം മാറ്റാന്‍ കാരണമായത് അനധികൃതമായി പെയിന്‍റടിച്ചതും ജീര്‍ണതയും കാരണമെന്ന് വ്യക്തമാക്കുന്ന ദേവപ്രശ്ന ചാർത്ത് ട്വന്റിഫോറിന് ലഭിച്ചു. പുനപ്രതിഷ്ഠയ്ക്ക് നിർദേശിച്ചത് യുഡിഎഫ് സർക്കാർ നിയോഗിച്ചത് എം വി ഗോവിന്ദൻ നായർ പ്രസിഡന്റായുള്ള ബോർഡാണ്.

പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബോർഡാണ് തീരുമാനം നടപ്പാക്കിയതെന്നും രേഖകൾ വ്യക്തമാകുന്നു.ശബരിമല സ്വർണക്കൊള്ളയിലെ വ്യാപക റെയ്ഡിന് പിന്നാലെ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ഇഡി. ഉണ്ണികൃഷ്ണൻ പോറ്റിയെ ഇഡി ഉടൻ ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ ബി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.













