ശബരിമല ബിജെപി കൈയടക്കിയെന്ന് കെ.സുധാകരന്‍


കണ്ണൂര്‍: ശബരിമല ബിജെപി കൈയടക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. സന്നിധാനം നിയന്ത്രിക്കുന്നത് സര്‍ക്കാരാണ് എന്നത് പാഴ്‌വാക്കായി. ശബരിമല വിഷയത്തില്‍ ബിജെപി രാഷ്ട്രീയനാടകം കളിക്കുകയാണ്. ബിജെപിയുടെ നിലപാട് കാപട്യമാണ്. അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താമായിരുന്നുവെന്നും കെ.സുധാകരന്‍ ആരോപിച്ചു.




Sharing is Caring