ശബരിമല പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; 150 ശതമാനം ഉറപ്പ് നല്‍കുന്നു; രാഷ്ട്രീയമോ മറ്റ് താത്പര്യങ്ങളോ ബോര്‍ഡിനില്ല


പത്തനംതിട്ട: ശബരിമലയുമായി ബന്ധിപ്പെട്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. രാഷ്ട്രീയമോ മറ്റ് താത്പര്യങ്ങളോ ബോര്‍ഡിനില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന കാര്യത്തില്‍ 150 ശതമാനം ഉറപ്പ് നല്‍കുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു. തന്ത്രിമാരെയും പന്തളം രാജകുടുംബത്തെയും പൂര്‍ണവിശ്വാസത്തിലെടുക്കുമെന്നും ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ തന്നെ വന്നിരുന്നുവെങ്കില്‍ കൂടുതല്‍ സമയം കിട്ടുമായിരുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു. ഒക്ടോബര്‍ 19ന് നടക്കുന്ന യോഗം വരെ ക്ഷമിക്കണമെന്നും പത്മകുമാര്‍ പറഞ്ഞു.




Sharing is Caring