ശബരിമല: പൊലീസ് ചെയ്‌തത് പ്രധാനമന്ത്രിയുടെ മുഖത്തടിക്കുന്നതിന് തുല്യമെന്ന് രാഹുല്‍ ഈശ്വര്‍


തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനനം നടത്തിയത് ശെരിയല്ലെന്ന് ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. പൊലീസ് ചെയ്‌തത് ദേവസ്വം ബോര്‍ഡിന്റെയും, മുഖ്യമന്ത്രിയുടെയും, പ്രധാനമന്ത്രിയുടെയും മുഖത്തടിക്കും പോലെയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പൊലീസിന്റെ ഈ നാടകം ദൗര്‍ഭാഗ്യകരമാണെന്നും, യുവതികളെ സഹായിച്ചത് ശെരിയല്ലെന്നും ഈ വിഷയത്തില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ വിശദമാക്കി. ആചാരലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഇവര്‍ രഹസ്യമായി വന്നതുകൊണ്ടാണ് ഭക്തര്‍ക്കും പ്രതിഷേധക്കാര്‍ക്കും അവരെ തടയാന്‍ കഴിയാത്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.




Sharing is Caring