തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി യോഗം ഇന്ന് ചേരും. വൈകിട്ട് നാലിന് എകെജി സെന്ററിലാണ് യോഗം നടക്കുക.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന നവോത്ഥാന വനിതാ മതില് സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. വനിതാ മതിലിന് എല്‍ഡിഎഫ് ഔദ്യോഗികമായി ഇന്ന് പിന്തുണ പ്രഖ്യാപിക്കും.

ലോക് താന്ത്രിക് ജനതാദള്‍, കേരളാ കോണ്‍ഗ്രസ്- ബി , ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്ന കാര്യത്തിലും ഇന്ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകില്ല.













