കേരളം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ ആകാംക്ഷാ ഭരിതമായ കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ മണിക്കൂറില്‍ തന്നെ ഫല സൂചന ലഭിക്കും. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും.













