ഓര്‍ത്തഡോക്സ് വൈദികന്‍ വിദേശ മലയാളിയുടെ ഭാര്യയെ പീഡിപ്പിച്ചതിനെതിരെ നല്‍കിയ പരാതി പിന്‍വലിച്ച സംഭവത്തില്‍ റാന്നി നിലയ്ക്കല്‍ ഭദ്രാസനം അടിയന്തര യോഗം നടത്തുന്നു. കഴിഞ്ഞ ജൂണ്‍ നാലിനാണ് റാന്നി സ്വദേശിയായ വിദേശ മലയാളി തന്റെ ഭാര്യയെ ഓര്‍ത്തഡോക്സ് വൈദികന്‍ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയത്. എന്നാല്‍ ഇതില്‍ നടപടി ഉണ്ടായില്ല പിന്നീട് ഈ പരാതി പിന്‍വലിക്കുകയായിരുന്നു.
ഇക്കാര്യം മാതൃഭൂമി ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഇതേതുടര്‍ന്നാണ് വിഷയം ചര്‍ച്ചചെയ്യാന്‍ അടിയന്തര യോഗം ചേരുന്നത്. കൗണ്‍സില്‍ അംഗങ്ങള്‍ ചര്‍ച്ചചെയ്യാതെ പരാതി എങ്ങനെയാണ് പിന്‍വലിക്കപ്പെട്ടതെന്നാണ് യോഗം ചര്‍ച്ച ചെയ്യുക. ഇതു വരെ ഭദ്രാസനത്തില്‍ ഇത് ചര്‍ച്ച ചെയ്യുകയോ മറ്റ് സഭനേതാക്കളെ അറിയിക്കുകയോ ചെയ്തിരുന്നില്ലായെന്ന് ബിഷപ്പ് സമ്മതിക്കുകയും ചെയ്തിരുന്നു.

പരാതി പിന്‍വലിച്ചത് സഭാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ഇതിനു ശേഷം മാനേജ്മെന്റ് കമ്മിറ്റിയുടെ യോഗവും വിഷയം ചര്‍ച്ച ചെയ്യാനായി വിളിച്ചിട്ടുണ്ട്.













