വൈക്കത്ത് കാര്‍ കനാലിലേക്ക് മറിഞ്ഞ് ഡോക്ടര്‍ മരിച്ചു


തോട്ടുവക്കത്ത് കെവി കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.


ആദ്യം മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഒറ്റപ്പാലം സ്വദേശിയായ അമല്‍ സൂരജാണെന്ന് വ്യക്തമായത്.


ഇന്നു പുലര്‍ച്ചെ നാട്ടുകാരാണ് കാര്‍ കനാലില്‍ മറിഞ്ഞു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വൈക്കം അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു.

കാര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്ന് വൈക്കം പോലിസ് അറിയിച്ചു.



Sharing is Caring