വെള്ളാപ്പള്ളി നടേശനെതിരെ ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്‌


കൊച്ചി : വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കൊല്ലം എസ്‌എന്‍ കോളജ് ഫണ്ട് വകമാറ്റിയ പരാതിയില്‍ ക്രൈബ്രാഞ്ച് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്.


കേസ് ക്രൈംബ്രാഞ്ച് എസ് പി അന്വേഷിക്കണമെന്നും, അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വെള്ളാപ്പള്ളിക്കെതിരെ പ്രഥമദൃഷ്ടാ തെളിവുണ്ടെന്നും, കുറ്റം ചെയ്തവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അറിയിച്ചു. കൊല്ലം സ്വദേശി സുരേന്ദ്ര ബാബു നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണം.




Sharing is Caring