വെടിക്കെട്ട് അനുമതിക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി ലോക്നാഥ് ബെഹ്റയുടെ പുതിയ സര്‍ക്കുലര്‍. വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടിവരിക പോലീസായിരിക്കും. വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലാത്തവര്‍ക്ക് സമ്മര്‍ദത്തിന് വഴങ്ങി അവസരം നല്‍കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

വെടിക്കെട്ടപകടങ്ങളില്‍ ജില്ലാ ഭരണകൂടമാണോ പോലീസാണോ മറുപടി പറയേണ്ടതെന്ന ചോദ്യങ്ങള്‍ക്കിടെയാണ് പോലീസാണ് ആദ്യം ഉത്തരം നല്‍കേണ്ടതെന്ന് ഡിജിപി വ്യക്തമാക്കുന്നത്. സാന്പിളുകള്‍ പരിശോധന നടത്തി മാരക പ്രഹരശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചില്ലെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *