കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ പെണ്‍കുട്ടിയെ ആര്‍ പി എഫ് ഇന്ന് കേരള പോലീസിന് കൈമാറും.
വിശാഖപട്ടണത്ത് ആര്‍ പി എഫിന്റെ സംരക്ഷണയിലുള്ള കുട്ടിയെ തിരികെ കൊണ്ടുവരാനായി പുറപ്പെട്ട കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയെ ഏറ്റുവാങ്ങും.

കേരള പോലീസിന് കുട്ടിയെ ഏറ്റുവാങ്ങിയശേഷം വിമാനം വഴി തിരുവനന്തപുരത്ത് എത്തിക്കുന്ന കാര്യത്തിനാണ് മുന്‍ഗണന.
അതിന് സര്‍ക്കാരിന്റെ അനുമതിക്കായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.













