വീടുകളില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട്; ഒരു മരണം 4 പേര്‍ക്ക് പരിക്ക്


ഉത്തരാഖണ്ഡ്: പെട്ടന്ന് ഉയര്‍ന്ന വോള്‍ട്ടേജിനെ തുടര്‍ന്ന് വീടുകള്‍ക്കുള്ളില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട്. ഉത്തരാഖണ്ഡിലെ ഡാബര്‍ ഗ്രാമത്തിലാണ് സംഭവം. വോള്‍ട്ടേജ് പെട്ടന്ന് ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു അപകടം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. 4പേര്‍ക്ക് പരിക്കേറ്റു.4 പേരും ഒരേ തെരുവിലെ വെവ്വേറെ വീടുകളിലെ താമസക്കാരാണ്. സത്യപ്രകാശ് ഭൈരവ(24)യാണ് മരിച്ചത്. രാജേന്ദ്ര ഭഗാരി (27),രമേശ്, രേഖ (14), മനീഷ്(5) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


പരിക്കേറ്റവര്‍ സുല്‍ത്താന്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രണ്ട് ദിവസമായി ഉണ്ടായ ഇടിമിന്നലിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റുകളില്‍ കാര്യമായ തകരാര്‍ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അപകടം ഉണ്ടായത്.




Sharing is Caring