അന്തരിച്ച വി എസ് അച്യുതാനന്ദന്റെ ഭൗതിക ദേഹം ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്ത് പഴയ എ കെ ജി സെന്ററായ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. രാത്രി എട്ടിന് തിരുവനന്തപുരത്ത് വി എസിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.
നാളെ രാവിലെ ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് ശേഷം ദേശീയ പാതയിലൂടെ ആലപ്പുഴയിലേക്കും കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. മറ്റന്നാള്‍ രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും.

വൈകിട്ടോടെ വി എസിന്റെ സംസ്കാരം പുന്നപ്ര-വയലാര്‍ സമര സഖാക്കൾ അന്തിയുറങ്ങുന്ന വലിയ ചുടുകാട്ടില്‍ നടക്കും.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന കേരളത്തിന്റെ പ്രിയ നേതാവ് ഇന്ന് വൈകിട്ട് 3.20 നാണ് അന്തരിച്ചത്.













