വി​മാ​ന​ത്തി​ന് ത​ക​രാ​ര്‍; രാ​ഹു​ലി​ന്‍റെ ബി​ഹാ​ര്‍ യാ​ത്ര മു​ട​ങ്ങി


പാ​റ്റ്ന: വി​മാ​ന​ത്തി​ന്‍റെ യ​ന്ത്ര​ത്ത​ക​രാ​റി​നേ​ത്തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ബി​ഹാ​ര്‍ യാ​ത്ര മു​ട​ങ്ങി. ത​കാ​ര്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നേ​ത്തു​ട​ര്‍​ന്ന് വി​മാ​നം ഡ​ല്‍​ഹി​യി​ല്‍ തി​രി​ച്ചി​റ​ക്കി.


രാ​ഹു​ല്‍ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ബി​ഹാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ള്‍ വൈ​കു​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. ബി​ഹാ​റി​നു പു​റ​മേ ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​ര്‍, മ​ഹാ​രാ​ഷ്ട്ര​യി​ലെ സം​ഗം​നോ​ര്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും രാ​ഹു​ലി​ന് ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.


ഈ ​യോ​ഗ​ങ്ങ​ളെ​ല്ലാം വൈ​കു​മെ​ന്നും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​തി​ല്‍ ഖേ​ദി​ക്കു​ന്നു​വെ​ന്നും രാ​ഹു​ല്‍ ട്വീ​റ്റി​ല്‍ കു​റി​ച്ചു.



Sharing is Caring