വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നതെന്ന് ബലിപെരുന്നാള്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നിസ്വാര്‍ഥമായി സ്നേഹിക്കാനും മറ്റുള്ളവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം സാധ്യമാകു. എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം. ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെയെന്നും ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേരുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇസ്ലാം മത വിശ്വാസികള്‍ തിങ്കളാഴ്ച ബലി പെരുന്നാള്‍ ആഘോഷിക്കും. ദൈവകല്‍പ്പന അനുസരിച്ച് പ്രിയ മകന്‍ ഇസ്മായിലിനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകള്‍ പുതുക്കിക്കൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *