ധാക്ക: രണ്ട് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ അമ്മ ഉപ്പ് നല്‍കി കൊലപ്പെടുത്തി. ധാക്കയിലെ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ 21കാരിയായ ശാന്തിയെന്ന യുവതി പിടിയിലായി. കുഞ്ഞ് വിശന്ന് കരഞ്ഞപ്പോള്‍ പാല്‍ വാങ്ങിക്കാന്‍ ഭര്‍ത്താവ് മുഹമ്മദിനോട് പറഞ്ഞിരുന്നു. എന്നാല്‍, പണമില്ലാത്തതിനാല്‍ ഒന്നും വാങ്ങിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കുടുംബം.
കുഞ്ഞ് വിശന്ന് നിര്‍ത്താതെ കരയാന്‍ തുടങ്ങിയതോടെ ഉപ്പ് കഴിപ്പിക്കുകയായിരുന്നു. ഉപ്പ് നല്‍കി കുറച്ചു സമയത്തിന് ശേഷം കുഞ്ഞ് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. മരണത്തില്‍ അസ്വാഭാവികത തോന്നി ആശുപത്രി അധികൃതര്‍ ചോദ്യം ചെയ്തപ്പോള്‍ മുഹമ്മദ് സംഭവം വെളിപ്പെടുത്തി. പൊലീസിലും മൊഴി നല്‍കി. ചോദ്യം ചെയ്യലില്‍ ശാന്തി കുറ്റം സമ്മതിച്ചു.














