വിവാദ ആള്‍ദൈവം രാധേമായ്ക്ക് പൊലിസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ കസേര നല്‍കി രാജകീയ സ്വീകരണം


സ്വയം പ്രഖ്യാപിത വിവാദ ആള്‍ദൈവം രാധേമായ്ക്ക് രാജ്യതലസ്ഥാനത്ത് പൊലിസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറുടെ കസേര നല്‍കി രാജകീയ സ്വീകരണം. സ്വന്തം സീറ്റ് നല്‍കി രാധേമായ്ക്കരികില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ഇന്‍സ്‌പെക്ടറുടെ ചിത്രം വിവാദമായിരിക്കുകയാണ്.


വിവിധ കേസുകളില്‍ അന്വേഷണം നേരിടുന്ന ആള്‍ദൈവത്തിനാണ് പൊലിസ് സ്റ്റേഷനില്‍ രാജകീയ സ്വീകരണം നല്‍കിയത്. വിവാദമായതോടെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


തന്നെ രാധേമായുടെ നിര്‍ദ്ദേശപ്രകാരം സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്ന് 32 കാരിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പൊലിസ് സ്റ്റേഷനിലെത്തിയത്.

പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലക്കാരിയായ സുഖ്വിന്ദര്‍ കൗര്‍ ആണ് പിന്നീട് സ്വയംപ്രഖ്യാപിത ആള്‍ദൈവമായ രാധേമാ ആയിമാറിയത്. തയ്യല്‍ക്കാരിയായിരുന്ന ഇവരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പ്രവര്‍ത്തന മണ്ഡലം മുംബൈയിലേക്ക് മാറ്റി.

സ്ത്രീധന പീഡനത്തിന്് യുവത് പരാതി നല്‍കിതോടെയാണ് ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.



Sharing is Caring