വിവാദപ്രസംഗം: ശ്രീധരന്‍പിള്ളയുടെ ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും


കൊച്ചി: വിവാദപ്രസംഗം നടത്തിയെന്നതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയുടെ ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. എടുത്ത കേസ് റദ്ദാക്കാനാകില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്റെ പിറ്റേന്നു സന്നിധാനത്തു സംഘര്‍ഷങ്ങള്‍ ഉടലെടുത്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും.


എന്നാല്‍ പ്രസംഗം പൂര്‍ണമായും കേള്‍ക്കാതെയാണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നാണു ശ്രീധരന്‍പിള്ളയുടെ വാദം. ശബരിമലയിലെ ആചാരലംഘനങ്ങള്‍ക്കും പൊലീസ് നിയന്ത്രണങ്ങള്‍ക്കുമെതിരെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്നു ഹൈക്കോടതി പരിഗണിക്കും.




Sharing is Caring