വിവാദങ്ങള്‍ക്കിടെ എന്‍എസ്എസ് പൊതുയോഗം ഇന്ന് പെരുന്നയില്‍


വിവാദങ്ങള്‍ക്കിടെ എന്‍എസ്എസ് പൊതുയോഗം ഇന്ന് പെരുന്നയില്‍ ആസ്ഥാനത്ത് ചേരും. രാവിലെ 11 മണിക്ക് പ്രതിനിധി സഭാ മന്ദിരത്തിലാണ് യോഗം ചേരുക. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇന്‍കം ആന്‍ഡ് എക്‌സ്‌പെന്റീച്ചര്‍ സ്റ്റേറ്റ്‌മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് ഇന്ന് നടക്കും.


ആഗോള അയ്യപ്പസംഗമത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാട് യോഗത്തില്‍ ചര്‍ച്ചയായേക്കും.


ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.



Sharing is Caring