വിഴിഞ്ഞത്ത് കടലിൽ അപൂർവ്വ ജലസ്തംഭം രൂപപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് തീരക്കടലിനോട് ചേർന്ന് ജലസ്തംഭം ഉണ്ടായത്. ഇത് അരമണിക്കൂറോളം തുടർന്നിരുന്നു.
അതേസമയം ഓഖിക്ക് മുൻപും സമാന പ്രതിഭാസം ഉണ്ടായിരുന്നു. ഇത് തീരപ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.ജലസ്തംഭം രൂപപ്പെടുമെന്ന ജാഗ്രതാ നിർദേശമുണ്ടായിരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നില്ല.

ഇത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് വിലയിരുത്തൽ. നേരത്തെ ഈ പ്രതിഭാസത്തിന് ശേഷമായിരുന്നു ഓഖി ഉൾപ്പെടെയുള ചുഴലിക്കാറ്റ് ഉണ്ടായത്.













