വിയറ്റ്നാമില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 59 പേർ മരിച്ചു


വിയറ്റ്നാമില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 59 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


ഈ വർഷം ഏഷ്യയില്‍ വീശുന്ന ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗി കഴിഞ്ഞ ദിവസമാണ് വിയറ്റ്നാമില്‍ തീരംതൊട്ടത്. തുടർന്നാണ് ഇവിടെ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായത്.
കാവോ വാങ് പ്രവിശ്യയില്‍ 20 യാത്രക്കാരുമായി പോയ ബസ് ഒലിച്ചുപോയി. ഫുതോ പ്രവിശ്യയില്‍ പാലം തകർന്നു.


വെള്ളിയാഴ്ച തെക്കൻ ചൈനയിലെ ഹൈനാൻ ദ്വീപിലൂടെ കടന്നുപോയ ചുഴലിക്കാറ്റ് എട്ടു ലക്ഷത്തോളം പാർപ്പിടങ്ങളുടെ നാശത്തിന് കാരണമായെന്നാണു റിപ്പോർട്ട്. ചുഴലിക്കാറ്റ് ആദ്യം തീരംതൊട്ട ഫിലിപ്പീൻസില്‍ 16 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.



Sharing is Caring