വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ യുവാവ് അടിച്ചു വീഴ്ത്തി


കൊല്ലം: വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ യുവാവ് അടിച്ചു വീഴ്ത്തി.മൂന്ന് ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ മൂവര്‍ സംഘത്തില്‍ ഒരാള്‍ അടുത്തെത്തിയപ്പോള്‍ കയ്യില്‍ കരുതിയിരുന്ന തടിക്കഷ്ണം കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നെന്നും ഇവരിലൊരാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നുവെന്നും മഹിമ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. കളിയാട്ടഭാഗം കടവൂര്‍ വീട്ടില്‍ പദ്മിനിയുടെ മകള്‍ മഹിമയാണ് ട്യൂഷന്‍ സെന്ററിലേക്ക് പോകുംവഴി ആക്രമിക്കപ്പെട്ടത്. തലയ്ക്ക് പിന്നിലാണ് പരിക്ക്.




Sharing is Caring