ശബരിമല വിഷയത്തില്‍ രാഷ്ട്രപതിയുടെ പേജില്‍ പരാതിയുമായി മലയാളികള്‍


ഡല്‍ഹി : ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഇപ്പോഴിതാ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഫേസ്ബുക്ക് പേജിലും പരാതിയുമായി എത്തിയിരിക്കുകയാണ് മലയാളികള്‍.


ശബരിമലയുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കണം. പ്രയഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത് സംസ്കാരത്തിന് എതിരാണ്. വിധി വളരെ നിരാശാജനകമാണ് രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്നുമാണ് ഫേസ്ബുക്ക് പേജിലുള്ള പരാതികള്‍.


തങ്ങളെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് പലരും പരാതി കമന്‍റായി രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും ഇതേ ആവശ്യം ഉന്നയിച്ച്‌ ആയിരക്കണക്കിന് പരാതികളാണ് വന്നിരിക്കുന്നത്.
Dailyhunt



Sharing is Caring